മദ്യശാലകൾ അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹർജിക്കു ഒരുലക്ഷം രൂപ പിഴ

10/06/20

രാജ്യത്തെ ലോക്കഡോൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ig അഭിഭാഷകന്റെ ഹർജി   സുപ്രീംകോടതി തള്ളി ഒപ്പം ഒരുലക്ഷം രൂപ പിഴയും ചുമത്തി. മദ്യശാലകൾ തുടർന്ന് പ്രവർത്തിക്കുന്നത് മൂലം സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ലംഘിക്കപ്പെടുന്നു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകൻ ഹർജി നൽകിയത്. പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹർജികൾ സമർപ്പിക്കുന്നതെന്നും ഇത്തരം നിസാര ഹർജികൾ സമർപ്പിക്കുന്നവർക്ക് പിഴയീടാക്കണമെന്നും  കോടതി അഭിപ്രായപ്പെട്ടു. ഇതുപോലുളള ഒരുപാട് ഹർജികൾ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്.

ഞങ്ങൾ പിഴ ചുമത്തും.' എന്നു ജസ്റ്റിസ് റാവു ഹർജിയുടെ നിസാരതയെ ചൂണ്ടിക്കൊണ്ട് അഭിപ്രായപ്പെട്ടു. പ്രശാന്ത് കുമാർ എന്ന അഭിഭാഷകനാണു സാമൂഹിക അകലം ലംഘിക്കപ്പെടുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ഹർജിയുമായി കോടതിയിലെത്തിയത്. വീഡിയോ കോൺഫറൻസിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓർമിപ്പിച്ചു.  എന്നാൽ ഇതും മദ്യവില്പന യും തമ്മിലുള്ള ബന്ധം എന്നാണ് എന്നായിരുന്നു   ജസ്റ്റിൻ റാവുവിന്റെ മറുചോദ്യം.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu