കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് ആയിവിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവർക്കായി 19 മുതൽ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. ഡൽഹിയിൽനിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സർ, ജയ്പുർ, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ വിമാന സർവ്വീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകും. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കും എയർ ഇന്ത്യ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് 173ഉം മുംബൈയിൽ നിന്ന് 40ഉം ഹൈദരാബാദിൽനിന്ന് 25ഉം കൊച്ചിയിൽ നിന്ന് 12ഉം സർവ്വീസുകൾ ആണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. വ്യോമയാന മന്ത്രാലയതിന്റെ അനുമതി ലഭിക്കുന്ന പക്ഷം ഉടൻ തന്നെ ബുക്കിംഗ് സൗകര്യങ്ങൾ ആരംഭിക്കുമെന്നും എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.എല്ലാ വിമാനത്താവളങ്ങളിലേക്കും ആദ്യഘട്ടത്തിൽ സർവീസുകൾ ഉണ്ടായിരിക്കുകയില്ല. എയർ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പനികൾക്കും മെയ് 19 മുതൽ സർവീസ് നടത്താൻ അനുമതി നൽകിയേക്കും.
© Copyright 2023. All Rights Reserved