സ്വാശ്രയത്വത്തിൽ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പാക്കേജ് സ്വീകരണത്തിനുള്ള വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വകുപ്പുകളും ആയുള്ള ചർച്ചയ്ക്ക് ശേഷമാണ് സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജ് തീരുമാനം എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒന്നാം മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയാണ് പുതിയ പാക്കേജ്. ഇത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ്. പ്രാദേശിക വിപണിയെ ആഗോള നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യ പര്യാപ്തമാകണമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി രാജ്യത്തിനായി മുന്നോട്ടുവച്ച ഈ പുതിയ കാഴ്ചപ്പാട് ധനമന്ത്രി രാജ്യത്തിനായി മുന്നോട്ടുവെച്ച ഈ പുതിയ കാഴ്ചപ്പാട് സ്വാശ്രയത്വത്തിൽ ഊന്നിയുള്ള ഇന്ത്യയെ സൃഷ്ടിക്കുന്നത്തിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മറിച്ച് ലോകത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യം, വ്യവസ്ഥ, ജനസഖ്യ, ആവശ്യകത ( എക്കണോമി, ഇൻഫ്രാസ്ട്രക്ചർ, സിസ്റ്റം, ഡെമോഗ്രാഫി, ഡിമാൻഡ് ) എന്നു തുടങ്ങി 5തൂണുകളാണ് സ്വാശ്രയത്വ ഭാരതത്തിന് ഉള്ളത്. ആത്മനിർഭർ എന്നതിന് മലയാളത്തിൽ സ്വാശ്രയത്വം എന്നാണ് പറയേണ്ടതെന്നും സമ്മേളനത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
© Copyright 2023. All Rights Reserved