മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിൻ ഇടിച്ച 16പേർ മരിച്ച സംഭവത്തിനു പിന്നിലെ കാരണം രണ്ടു അയൽ സംസ്ഥാനങ്ങളിൽ തമ്മിലുള്ള വ്യക്തമായ ഏകോപനം നടക്കാത്തത് മൂലമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ദുരന്തത്തെ കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണം വേണമെന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ സിംഗ് ആവശ്യപ്പെട്ടു.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയവരെ തിരിച്ചെത്തിക്കുന്നതിനായി 31 പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നാട്ടിൽ എത്താനുള്ള പാസുകൾ ലഭ്യമായിട്ടില്ല എന്ന് തൊഴിലാളികൾ പറയുന്നു. ഇ സാഹചര്യത്തെ തുടർന്നായിരുന്നു മഹാരാഷ്ട്രയിലെ ജല്‍നയിലെ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം തൊഴിലാകൾ കാല്‍നടയായി വീട്ടിലേക്ക് പുറപ്പെട്ടത്. നടന്നു തളർന്ന തൊഴിലാളികൾ വിശ്രമിക്കാനായി പാളത്തിൽ കിടന്ന സമയത്താണ് ചരക്കു വാഹനം അപകടം ഉണ്ടാക്കിയത്. വീട്ടിലേക്ക് മടങ്ങുന്നതിനായി പാസുകൾ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര തിരിച്ചതെന്നു രക്ഷപ്പെട്ടവരിൽ ഒരാളായ വീരേന്ദ്ര സിംഗ് പറഞ്ഞു.
© Copyright 2024. All Rights Reserved