കോവിഡ് 19 വൈറസ് ബാധ പടർന്നുപിടിച്ചപ്പോൾ കാസർഗോഡിൽ മാത്രം രോഗം ബാധിച്ചത് 178 പേർക്കാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ കോവിഡ് വ്യാപനം തുടങ്ങി ദിവസങ്ങൾ കഴിയുന്നതിനു മുമ്പേ ജില്ല റെഡ്സോൺ ആയിരുന്നു. 47കാരനായ ചെങ്കള സ്വദേശി ഷെരീഫിന്റെ സാമ്പിൾ ഫലവും നെഗറ്റീവ് ആയതോടെ ജില്ലാ രോഗമുക്തി നേടി.
ഇയാൾ മാത്രമാണ് കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സയിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം കോവിഡ് ബാധിതർ ഉണ്ടായിരുന്ന ജില്ലയാണ് കാസർഗോഡ്. 11,000 ത്തിലധികം പേർ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നു. കേരളത്തിൽ കൊറോണ വൈറസ് സ്വീകരിച്ചപ്പോൾ മൂന്നാമത്തെ രോഗി കാഞ്ഞങ്ങാട്ടുകാരനായിരുന്നു. ദുബായിയിൽനിന്നു വന്നവരെ ഹോം ക്വാറന്റൈൻ എന്നത് റൂം ക്വാറന്റൈൻ എന്ന രീതിയിലേക്ക് മാറ്റിയ ജില്ലാകളക്ടർ ഡോ.ഡി.സജിത്ബാബുവിന്റെ നേതൃത്വത്തിലുള്ള അതിജാഗ്രതയോടുള്ള പ്രതിരോധ പ്രവർത്തനവും പ്രസ്തുത സാഹചര്യത്തിൽ ഫലം കണ്ടെത്തി. ഹോട്ട്സ്പോട്ട് ഏരിയകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തീർത്താണ് പോലീസ് ബന്തവസ്സാക്കിയത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.
© Copyright 2025. All Rights Reserved