കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3970 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,940 ആയി. 30,153 പേർ രോഗമുക്തരായി എങ്കിലും 103 പേർ കൂടി പുതുതായി മരിച്ചതോടെ ആകെ മരണനിരക്ക 2752 ആയി ഉയർന്നു. 53,035 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയുൾപ്പടെ മൂന്നു സംസ്ഥാനങ്ങളാണ് രാജ്യത്തിനു കോവിഡ് രോഗ ബാധയുടെ പേരിൽ ഭീഷണിയാകുന്നത്. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 1567 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം21,467 അണു. മുംബൈയിൽ 17,000 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
© Copyright 2023. All Rights Reserved