ആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്ഫോർഡ്‌ തീർത്ഥാടനം മെയ്‌ 27 ഞായറാഴ്ച്ച നടക്കാനിരിക്കെആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡ്‌ ഒരുങ്ങി. പരിശുദ്ധ ദൈവമാതാവ്‌ വിശുദ്ധ സൈമൺ സ്റ്റോക്ക്‌ പിതാവിനുപ്രത്യക്ഷപ്പെട്ട്‌ വെന്തിങ്ങ നൽകിയത്‌ എയിൽസ്ഫോർഡിൽ വച്ചാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. അന്നേ ദിവസം ഉച്ചയ്ക്ക്‌ 12 മണിയ്ക്ക്‌ ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക്‌

തുടക്കമാകും.മനോഹരമായ ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ അനേകായിരമാളുകളാണ്‌എയിൽസ്ഫോർഡിൽ വന്ന് ചേരുന്നത്‌. ഉച്ചയ്ക്ക്‌ കൃത്യം 1:40നു പ്രസുദേന്തി വാഴചയോടു കൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക്‌ തുടക്കമാകും. ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെപിതാവും അദ്ധ്യക്ഷനുമായ മാർ ജോസഫ്‌ സ്രാമ്പിക്കൽ തിരുനാൾ കുർബാനയർപ്പിക്കും . രൂപതയിലെ വിവിധ സ്ഥലങ്ങളിൽനിന്നുമുള്ള വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേരും. ഭാരതത്തിൽ നിന്നുള്ള വിശുദ്ധരായഅൽഫോൻസാമ്മയുടേയും ചാവറപ്പിതാവിന്റെയും എവുപ്രാസ്യാമ്മയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റാർ റാണി മരിയയുടേയുംതിരുശേഷിപ്പുകൾ വണങ്ങുവാനുള്ള പ്രത്യേക അവസരവും ഒരുക്കിയിരിക്കുന്നു. രാവിലെ 11:30നും ഉച്ചയ്ക്ക്‌ 13:30നും ഇടയിൽ കഴുന്ന്/ അമ്പ്‌ എഴുന്നള്ളിക്കാനും അടിമവയ്ക്കുവാനുമുള്ള സൗകര്യങ്ങൾഒരുക്കിയിട്ടുണ്ട്‌.

ഷെഫ്‌ വിജയ്‌ ഔട്ട്‌ ഡോർ കേറ്ററിംഗ്‌ സർവ്വീസ്സ്‌ ഭക്ഷണ സ്റ്റാളുകൾ മിതമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്‌. രുചികരമായ നാടൻഭക്ഷണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്‌. തിരുനാളിന്‌ എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാൻ ആതിഥേയരായ സതക്ക്‌ രൂപതയിലെ സീറോ മലബാർചാപ്ലയൻസിയിലെ അംഗങ്ങൾ തയ്യാറായി കഴിഞ്ഞു. അനേകം കോച്ചുകൾക്കും വാഹനങ്ങൾക്കും പാർക്കു ചെയ്യുവാനുള്ളവിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

Leave a comment

Send a Comment

Your email address will not be published.