ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.

ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​ത്. മ​ഹാ​റാ​ണാ പ്ര​താ​പ് റോ​ഡ് എ​ന്ന പോ​സ്റ്റ​റാ​ണ് അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ന് മേ​ൽ പ​തി​ച്ച​ത്. ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ന് പു​റ​മേ ഈ ​പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി മ​ഹാ​റാ​ണാ പ്ര​താ​പ് മാ​ർ​ഗ് എ​ന്ന പോ​സ്റ്റ​ർ പ​തി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യാ​യ ഹി​ന്ദു​സേ​ന ഏ​റ്റെ​ടു​ത്തി​രു​ന്നു.ഇ​ന്ത്യാ​ഗേ​റ്റി​ലെ​ത്തു​ന്ന അ​ക്ബ​ർ റോ​ഡി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ കു​ര്യ​ൻ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പ​ടെ വി​വി​ധ കേ​ന്ദ്ര മ​ന്ത്രി​മാ​രും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യും താ​മ​സി​ക്കു​ന്ന​ത്. കോ​ണ്‍ഗ്ര​സി​ന്‍റെ ആ​സ്ഥാ​ന​മാ​യ എ​ഐ​സി​സി ഓ​ഫീ​സ് 24 അ​ക്ബ​ർ റോ​ഡി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. മ​ഹാ​റാ​ണ പ്ര​താ​പി​ന്‍റെ ജ​ൻ​മ​ദി​നം ആ​ച​രി​ക്കു​ന്ന ഇ​ന്ന​ലെ​യാ​ണ് അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ മ​ഹാ​റാ​ണാ പ്ര​താ​പി​ന്‍റെ പേ​രി​നാ​ണ് ക​ള​ങ്കം വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു. അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ​പ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ സിം​ഗ് കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നി​ല്ല.