കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ വ്യക്തമാക്കി. അവരുടെ അണികളിലെ ഒരു പ്രധാനപ്പെട്ട ഭാഗവും യുഡിഎഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണെന്നും അവർ വരുന്നത് കൊണ്ട് വലിയ അത്ഭുതമൊന്നും ഉണ്ടാകില്ല എന്നത് മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണെന്നും സി.കെ.ശശിധരൻ കൂട്ടിച്ചേർത്തു.മുന്നണിയിൽ ഇതുവരെയും ജോസ് കെ.മാണിയുടെ വരവിനെ സംബന്തിച്ച ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും,സിപിഐയുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുന്നണി മാറ്റം സംബന്ധിച്ചുള്ള ജോസ് കെ.മാണിയുടെ നിലപാട് കേരള കോൺഗ്രസ് ജന്മദിനമായ വെള്ളിയാഴ്ചത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Leave a commentജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ
