അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശിക ലോക്ക്ഡഡൌണുകൾക്കായി സർക്കാർ ത്രിതല സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിനെ സംബന്ധിച്ച് മന്ത്രിമാർ ചർച്ചകൾ തുടരുന്നാ സാഹചര്യത്തിൽ, അടുത്ത രണ്ടു ദിവസങ്ങളിൽ ഏറ്റവും കഠിനമായ നിയന്ത്രണങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞേക്കും.“എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സർക്കാർ നിലവിൽ ആലോചിക്കുന്നുണ്ടെന്നും വിവിധ മേഖലകൾക്കുള്ള കൃത്യമായ നടപടികൾ“ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നുംകമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻ‌റിക് പറഞ്ഞു.പബ്ബുകൾ അടയ്ക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല, എന്നാൽ നടപടികൾ ആനുപാതികവും പ്രാദേശികവൽക്കരിക്കപ്പെട്ടതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.“നിയമങ്ങളിൽ കൂടുതൽ സ്ഥിരത നൽകാൻ സർക്കാർ ശ്രമിക്കുന്നു, അതിനാൽ അവ മനസിലാക്കാൻ എളുപ്പമാണ്” എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Send a Comment

Your email address will not be published.