വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ  ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. നിയമത്തെ നേരിടാൻ കായികബലം കൊണ്ട് കഴിയില്ല്ലെന്നും, പ്രതികളുടെ പ്രവർത്തികൾ സംസ്കാര ശൂന്യമാണെന്നും ചൂണ്ടിക്കട്ടി കോടതി ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.സമാധാനവും നിയമവും കാത്തുസൂക്ഷിക്കേത് കോടതിയുടെ ബാധ്യതയാണെന്നും അതിൽ നിന്ന് പിന്മാറാൻ കോടതിക്ക് ആവില്ല എന്നും ഉത്തരവിൽ വ്യക്തമാക്കി.കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് കയ്യിലെടുക്കുന്നനവർക്ക് ഒരു പ്രചോദനം ആയിത്തീരുമെന്ന് ചൂണ്ടിക്കട്ടി ആയിരുന്നു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർതത്ത. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിൽ ഉണ്ടായിരുന്നതിനാൽ മാത്രമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്. നിലവിൽ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇവർക്ക് ഹൈക്കോടതിയെ  സമീപിക്കാൻ ആവുമെങ്കിലും അതുവരെ പോലീസ് കാത്തിരിക്കുമോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു

Leave a comment

Send a Comment

Your email address will not be published.