ലീഡ്സ് പ്രീമിയർ ലീഗ് സീസൺ 2022 ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 4 വരെ ആറ് ഗ്രൗണ്ടുകളിലായി 12 ടീമുകളുടെ മൽസരങ്ങൾ നടത്തപ്പെട്ടു. ആകെ 12 ടീമുകൾ ; 6 വീതം ഗ്രൂപ് എ യിലും ബി യിലും. മൽസരങ്ങളിൽ പങ്കെടുത്ത ടീമുകൾ:
ഇരു ഗ്രൂപ്പുകളിലും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിൽ എത്തുന്ന 2 ടീമുകൾ സെമിഫൈനലിൽ മൽസരിക്കുന്നു. ഗ്രൂപ്പ് എ സെമിഫൈനൽ - യു എഫ് സി സി vs ലീഡ്സ് ഇൻഡ്യൻ സൂപ്പർ കിംഗ്സ്. ഗ്രൂപ്പ് ബി സെമിഫൈനൽ - ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് vs ലീഡ്സ് ടൈറ്റാൻസ്. കാസിൽഫോർഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ നടത്തപ്പെട്ട സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾ മാഗ്നാവിഷൻ ടിവി യിൽ സംപ്രേഷണം ചെയ്യപ്പെട്ടു. യു എഫ് സി സി , ലീഡ്സ് ടൈറ്റാൻസ് എന്നീ ടീമുകൾ ഫൈനൽ കളിക്കാൻ യോഗ്യത നേടി. തീപാറിയ ഫൈനൽ മൽസരത്തിൽ യു എഫ് സി സി ടീം വിജയികളായി.
മാർച്ച് 16 ന് ആര്യാ സ്യുട്ടിൽ 200 ൽ പരം കുടുംബങ്ങളുടെ സാന്നിധ്യത്തിൽ സ്ംഘടിപ്പിച്ച അവാർഡ് നൈറ്റോടുകൂടി ലീഡ്സ് പ്രീമിയർ ലീഗ് സീസൺ 2022 മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു. 2023 ലെ മൽസരങ്ങൾക്കുള്ള താൽപര്യങ്ങൾ കൂടുതലായ് വന്നുകൊണ്ടിരിക്കുന്നു.
© Copyright 2023. All Rights Reserved