ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ഡൽഹി ക്യാപിറ്റൽസ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ അക്ഷർ പട്ടേലാണ് ഇത്തവണ ഡൽഹിയെ നയിക്കുന്നത്. കെഎൽ രാഹുൽ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡൽഹി ലേലത്തിനു വിടാതെ നിലനിർത്തിയ അക്ഷറിനു നറുക്കു വീഴുകയായിരുന്നു. ഋഷഭ് പന്തിന്റെ പകരമാണ് അക്ഷർ നായക പദവിയിലെത്തുന്നത്.
-------------------aud------------------------------
രാഹുലിനെ നായകനാക്കാൻ ആലോചനകളുണ്ടായിരുന്നെങ്കിലും താരം ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുൽ സ്ഥാനം നിരസിച്ചതോടെയാണ് അക്ഷറിനെ ക്യാപ്റ്റനാക്കാൻ ഫ്രാഞ്ചൈസി തീരുമാനിച്ചത്.
തനിക്കു കിട്ടിയ അംഗീകാരമെന്നാണ് നായക പദവിയെ അക്ഷർ വിലയിരുത്തിയത്. ക്രിക്കറ്ററെന്ന നിലയിൽ വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാൻ താൻ ഒരുക്കമാണെന്നും അക്ഷർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved