അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിനൊരുങ്ങി കേന്ദ്രം; കൂടുതൽ പേരെ സ്ഥിരപ്പെടുത്തിയേക്കും

05/09/24

സേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെൻ്റ് പദ്ധതിയായ അഗ്നിപഥിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ തയാറാകുന്നുവെന്ന് റിപ്പോർട്ട്. സ്ഥിരപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന വരുത്തുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു‌. നാല് വർഷ സൈനിക സേവനത്തിനായുള്ള പദ്ധതിയുടെ പേരിൽ പ്രതിപക്ഷ വിമർശനവും ഉദ്യോഗാർഥികളുടെ പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

-------------------aud--------------------------------

നിലവിൽ അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരം സർവീസിലേക്ക് പരിഗണിക്കുന്നത്. എന്നാൽ ഇത് സേനയുടെ അംഗബലത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് സൈന്യം വിലയിരുത്തൽ. നാലു വർഷ സേവനം പൂർത്തിയാക്കുന്നവരിൽ 50 ശതമാനം പേരം സ്ഥിരപ്പെടുത്തണമെന്ന് കരസേന ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ആഭ്യന്തര സർവേക്കു ശേഷം കരസേന പ്രതിരോധ മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ശിപാർശകൾ നടപ്പാക്കാൻ കാലതാമസം നേരിട്ടേക്കാമെന്നും വിവരമുണ്ട്. 2022ലാണ് ഹ്രസ്വകാല സൈനിക സേവനത്തിനായുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. നാലുവർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെയും പിരിച്ചുവിടുന്നതാണ് പദ്ധതി. പത്ത് ശതമാനം വാർഷിക വർധനയോടെയുള്ള ശമ്പളമാണ് നൽകുന്നത്. പിരിയുമ്പോൾ അഗ്നിവീർ കോർപസ് ഫണ്ടിൽനിന്ന് നിശ്ചിത തുക നൽകും. എന്നാൽ സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഉണ്ടായിരിക്കില്ല. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വൻ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. സൈനിക പെൻഷൻ നൽകുന്നത് ഇല്ലാതാക്കി ലാഭം കണ്ടെത്താനുള്ള കേന്ദ്ര നയത്തെ ഉദ്യോഗാർഥികളും പ്രതിപക്ഷ കക്ഷികളും വിമർശിച്ചു. നാല് വർഷത്തിനു ശേഷം യുവാക്കളുടെ ഭാവി എന്താകുമെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന് പദ്ധതിക്ക് എതിരായ വികാരവും കാരണമായെന്ന് ബി.ജെ.പിക്കുള്ളിലും ചർച്ചയായി. ഇതോടെയാണ് കേന്ദ്രം മാറ്റങ്ങൾ ആലോചിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu