കേരളത്തിൽ ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗ്രീൻ ഫീൽഡ് പദ്ധതിയുടെ ഭാഗമായി ഭാഗമായി ദേശീയപാതകൾ വികസിപ്പിക്കുമ്പോൾ യാത്രസമയത്തിൽ മണിക്കൂറുകൾ ലാഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി വ്യക്തമാക്കി.
-------------------aud--------------------------------fcf308
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒൻപത് പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
പുതുതായി പ്രഖ്യാപിച്ച ഗ്രീൻ ഫീൽഡ് പദ്ധതിയുടെ ഭാഗമായി എൻ.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയിൽ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറിൽ നിന്ന് 1.5 മണിക്കൂറായി കുറക്കാൻ സാധിക്കും. എൻ.എച്ച് -744 കൊല്ലം- ചെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറയും.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, എൻ.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറിൽ നിന്നും മൂന്ന് മണിക്കൂറായി കുറയും. എസ്.എച്ച്1/ എൻ.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എൻ.എച്ച് 544ൽ അങ്കമാലി- കുണ്ടന്നൂർ നാല് വരിപ്പാതയിൽ നിന്നും ആറ് വരിപ്പാതയായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറിൽ ആവിഷ്‌ക്കരിച്ച പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും ഗഡ്ഗരി പറഞ്ഞു. സാങ്കേതിക കാരണങ്ങളാൽ നേരിട്ട് എത്താൻ കഴിയാത്തതിൽ മന്ത്രി നിധിൻ ഗഡ്കരി ഖേദം അറിയിക്കുകയും ചെയ്തു.
© Copyright 2023. All Rights Reserved