അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ 'ശൈത്താൻ' ടീസർ എത്തി. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്.
ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം. 1998ൽ റിലീസ് ചെയ്‌ത പ്രിയദർശൻ ചിത്രം ഡോളി സജാ കെ രഹനാ എന്ന ഹിന്ദി ചിത്രത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമ കൂടിയാണിത്.കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകർ റെഡ്ഡി. സിനിമ പൂർണമായും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് ശൈത്താൻ തിയറ്ററുകളെിലത്തും.
© Copyright 2025. All Rights Reserved