സീ സ്റ്റുഡിയോസ്, ബോണി കപൂർ, അരുണാവ ജോയ് സെൻഗുപ്ത, ആകാശ് ചൗള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് അമിത് ശർമ്മയാണ്. "ഇന്ത്യയുടെ ഫുട്‌ബോളിലെ ഏറ്റവും മികച്ച കാലഘട്ടത്തിൻറെ കഥ" എന്ന് അടിക്കുറിപ്പോടെയാണ് ഡിജിറ്റൽ റിലീസ് വിവരം ആമസോൺ പ്രൈം വീഡിയോ കഴിഞ്ഞ ദിവസം അറിയിച്ചത്.
തീയറ്ററിൽ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും നിരൂപകർക്കിടയിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഐഎംഡിബിയിൽ ചിത്രത്തിന് 8.2/10 റേറ്റിംഗ് ലഭിച്ചിരുന്നു. ഒടിടി റിലീസിലൂടെ ചിത്രത്തിന് ഓൺലൈൻ പ്രേക്ഷകരെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മൈതാൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകനായിരുന്ന സയ്യിദ് അബ്ദുൾ റഹീമിൻറെ ജീവിതകഥയാണ്. ഇദ്ദേഹം കോച്ചിംഗ് നൽകിയ ഇന്ത്യൻ ഫുട്ബോൾ ടീം 1952 മുതൽ 1962 വരെയുള്ള കാലഘട്ടത്തിൽ പല ഗംഭീര നേട്ടങ്ങളും ഇന്ത്യൻ ഫുട്ബോളിന് നൽകിയിരുന്നു. ഈ കാലഘട്ടം ഇന്ത്യൻ ഫുട്ബോളിൻറെ സുവർണ്ണകാലം എന്നാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്.
1962 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം വിജയികളായത് ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ അക്കാലത്തെ സൂപ്പർതാരങ്ങളെ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്.
© Copyright 2024. All Rights Reserved