ഭൂതകാലങ്ങളിലെ വേട്ടയാടുന്ന ഓർമ്മകളാണ് പല രാജ്യങ്ങൾക്കും അടിമക്കച്ചവടം എന്നത്. അതിൽ ബ്രിട്ടൻ വഹിച്ച പങ്കിന് കോടിക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെടുകയാണ് ബാർബഡോസിന്റെ നേതൃത്വത്തിൽ ഒരുപറ്റം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. അടുത്തയാഴ്ച സമോവയിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യ തലവന്മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കുവാനാണ് അവരുടെ തീരുമാനം. 56 രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിന് മുന്നോടിയായി ചാൾസ് രാജാവിനെ ഈ മാസം ആദ്യം സന്ദർശിച്ചപ്പോഴാണ് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി ഇക്കാര്യം ആദ്യമായി ഉന്നയിച്ചത്.
-------------------aud--------------------------------
പുതിയ ആഗോള ക്രമത്തിന്റെ ഒരു ഭാഗമാകണം അടിമത്തവും, സാമ്രാജ്യത്വ വത്കരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നാണ് അവർ പറഞ്ഞത്. 14 രാജ്യങ്ങളിലായി ഉണ്ടായിരുന്ന അടിമത്തത്വത്തിൽ ബ്രിട്ടന്റെ പങ്ക് കണക്കാക്കിയാൽ ഏതാണ്ട് 206 ബില്യൻ പൗണ്ട് മുതൽ 19 ട്രില്യൻ പൗണ്ട് വരെ നഷ്ടപരിഹാരമായി നൽകേണ്ടി9 വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ന്യൂനപക്ഷ വിഭാഗങ്ങളെ നിർബന്ധിത വേലയ്ക്ക് വിധേയരാക്കപ്പെടുന്നു എന്ന് ഐക്യരാഷ്ട്രസഭ ആരോപിക്കുന്ന ചൈനയുമായി ബാർബഡോസിനുള്ള ബന്ധം പരിശോധിക്കുമ്പോൾ, ഈ ആവശ്യം അങ്ങേയറ്റം ഒരു വിരോധാഭാസമാണെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
ചൈനയ്ക്ക് മുൻപിൽ മുട്ടുമടക്കി, ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് വേണ്ടി പണം വാങ്ങിയ രാജ്യങ്ങൾ, വർത്തമാനകാലത്ത് അടിമത്തം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ചൈന എന്ന സത്യത്തിന് നേരെ കണ്ണടയ്ക്കുന്നത് വിരോധാഭാസമാണെന്നാണ് മുതിർന്ന ടോറി നേതാവ് സർ ഇയാൻ ഡൻകൻ സ്മിത്ത് പറഞ്ഞത്. സിംഗ്ജ്യാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലീങ്ങളുടെ വംശഹത്യ നടത്തുന്നതും ചൈനയാണെന്നും ക്രിസ്ത്യനികളെ വിചാരണ ചെയ്യുന്നതും ചൈനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള ഒരു രാജ്യവുമായി സൗഹാർദ്ദം ഉണ്ടാക്കാൻ നടക്കുന്ന രാജ്യങ്ങൾക്ക് എങ്ങനെ ബ്രിട്ടനെ വിമർശിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ചൈനയുമായി അടുത്ത വ്യാപാരബന്ധമുള്ള രാജ്യമാണ് ബാർബഡോസ്. മാത്രമല്ല, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന്റെ ഒരു ഭാഗവുമാണ്. മുൻപ് അടിമകളുടെ ഉടമസ്ഥാവകാശമുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നായി ബാർബഡോസിന് 4.9 ട്രില്യൻ ഡോളർ നഷ്ടപരിഹാരമായി ലഭിക്കാനുണ്ട് എന്നായിരുന്നു ബാർബഡോസ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. അടിമത്തം അവസാനിപ്പിക്കാൻ കോടികൾ ചെലവാക്കിയ രാജ്യമാണ് ബ്രിട്ടൻ എന്നോർമ്മിപ്പിച്ച സർ ഇയാൻ, നഷ്ടപരിഹാരം എന്ന ആവശ്യത്തെ തള്ളിക്കളയുകയുമാണ്.
© Copyright 2024. All Rights Reserved