അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ കാക്ദ്വീപിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സിഎഎ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്. ബംഗാളിലെ ബംഗാവിൽ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപിയാണ് ശന്തനു താക്കൂർ.
അടുത്ത ഏഴ് ദിവസത്തിനുള്ളിൽ, പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം സിഎഎ നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,'താക്കൂർ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേന്ദ്രസർക്കാർ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്നും അമിത് ഷാ തറപ്പിച്ചുപറഞ്ഞിരുന്നു. സിഎഎയെ ശക്തമായി എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം, പ്രീണനം തുടങ്ങിയ വിഷയങ്ങളിൽ മമതാ ബാനർജിക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ട അമിത് ഷാ, ബംഗാളിൽ നിന്ന് തൃണമൂൽ സർക്കാരിനെ താഴെയിറക്കാനും 2026-നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തിരഞ്ഞെടുക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. 2026ൽ ബിജെപി സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎഎയ്ക്ക് അർഹരായ ഗുണഭോക്താക്കളെ കുറിച്ചും അദ്ദേഹം വ്യക്തത നൽകിയിരുന്നു. കൊൽക്കത്തയിലെ ഐക്കണിക് എസ്പ്ലനേഡിൽ നടന്ന ഒരു വലിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
© Copyright 2024. All Rights Reserved