ഈ മാസം അവസാനമാകുമ്പോഴേക്കും ബ്രിട്ടൻ മരംകോച്ചുന്ന തണുപ്പിൽ വിറങ്ങലിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. സ്‌കാൻഡിനേവിയയിൽ നിന്നും ആർക്ടിക് ശീതവാതം യു കെ യിൽ എത്തുന്നതോടെ, ഈ വർഷത്തെ ശൈത്യകാലത്തിന്റെ ആദ്യ ദിനങ്ങൾ അനുഭവവേദ്യമാകും. ഇന്നു മുതൽ തന്നെ താപനില ക്രമമായി കുറയുമെന്നും അവർ പറയുന്നു.
ഈ മാസം അവസാനിക്കാറുവുമ്പോഴേക്കും ബ്രിട്ടൻ ഫ്രിഡ്ജിൽ ഇരിക്കും, ഇടയ്ക്കൊക്കെ ഫ്രീസറിലും ഇരിക്കുമെന്നാണ് ബ്രിട്ടീഷ് വെതർ സർവീസിലെ സീനിയർ മെറ്റിരിയോളജിക്കൽ കൺസൾട്ടന്റ് ആയ ജിം ഡെയ്ൽ പറഞ്ഞത്. സ്‌കോട്ട്ലാൻഡ്, വെയ്ൽസ് എന്നിവിടങ്ങളിലേയും ഒരുപക്ഷെ പെനിൻസിലെയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച്ചക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിസംബർ ഒന്നു മുതൽ ആയിരിക്കും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുക എന്ന് ഡബ്ല്യൂ എക്സ് ചാർട്സ് പറയുന്നു. ദിവസങ്ങൾക്കകം താപനില മൈനസ് ഏഴു ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും അവർ പറയുന്നു.
ബിർമ്മിംഗ്ഹാമിൽ നിന്നും ഇൻവേർനെസ്സ് വരെയുള്ളിടങ്ങളിൽ മഞ്ഞുവീഴ്ച്ച അനുഭവപ്പെടുമെന്നാണ് വെതർ ചാർട്ട്സ് പ്രവചിക്കുന്നത്. മണിക്കൂറിൽ 4 സെ. മീ വരെ ഹിമപാതമുണ്ടാകും. ഡിസംബർ അഞ്ച് ആകുമ്പോഴേക്കും തെക്കൻ ഇംഗ്ലണ്ടിൽ, പ്രത്യേകിച്ചും ലണ്ടനിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മഞ്ഞുവീഴ്ച്ച ആരംഭിക്കും.
ഈയാഴ്ച്ച അവസാനത്തോടെ വടക്ക് ഭാഗത്തു നിന്നും തണുത്ത കാറ്റ് വീശാൻ തുടങ്ങും വടക്കൻ സ്‌കോട്ട്ലാൻഡിലെ പർവ്വത നിരകളിൽ മഞ്ഞുവീഴ്ച്ചയുണ്ടാമുമെന്നു മെറ്റ് ഓഫീസ് പ്രവചിക്കുന്നു. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും വ്യാപകമായ രീതിയിൽ മൂടൽമഞ്ഞും പ്രതീക്ഷിക്കാം.
© Copyright 2024. All Rights Reserved