അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെ ആദ്യ ഘട്ടത്തിൽ അനുകൂലിച്ച മുപ്പതോളം എംപിമാർ അടുത്ത വോട്ടിങ്ങിൽ മനസ്സ് മാറ്റുമെന്നു സൂചന. മരണം കാത്തുകഴിയുന്നവർക്ക് ദയാവധം അനുവദിക്കാനുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് അടുത്ത വോട്ടിംഗിൽ പിന്തുണ പിൻവലിക്കാൻ മുപ്പതോളം എംപിമാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ബില്ലിനെ അനുകൂലിച്ചവരാണ് ആശങ്കകൾ വ്യക്തമായതോടെ മനസ്സ് മാറ്റുന്നത്. കൂടാതെ മറ്റ് പല എംപിമാരും ബില്ലിൽ ഭേദഗതികളും, ഡോക്ടർമാരുടെ പങ്കിനെ കുറിച്ചും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ്.
-------------------aud--------------------------------
ലേബർ എംപി കിം ലീഡ്ബീറ്റർ അവതരിപ്പിച്ച അസിസ്റ്റഡ് ഡൈയിംഗ് ബിൽ സംബന്ധിച്ച കമ്മിറ്റി പുതുവർഷത്തിൽ ഹിയറിംഗ് ആരംഭിക്കും. എംപിമാർ നിയമത്തിൽ നിരവധി മാറ്റങ്ങളാണ് നിർദ്ദേശിക്കുന്നത്. ഗുരുതര രോഗം ബാധിച്ച രോഗികളോട് മെഡിക്കൽ പ്രൊഫഷണലുകൾ ദയാവധം ഓപ്ഷനായി തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത് വിലക്കുന്നതാണ് ഇതിലെ പ്രധാന ആവശ്യം.
ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത മുൻ ക്യാബിനറ്റ് മന്ത്രി ഡേവിഡ് ഡേവിസ്, ലേബർ എംപിമാരായ ക്രിസ് വെബ്, മൈക്ക് ടാപ്പ് എന്നിവരെല്ലാം കമ്മിറ്റിയോട് ഈ മാറ്റം പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എംപിമാരുടെ ഈ നിർദ്ദേശം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനുമായി ഒരു പോരാട്ടത്തിനാണ് വഴിവെയ്ക്കുക. രോഗികൾക്ക് മുന്നിലുള്ള ചികിത്സാ ഓപ്ഷനുകൾ മറച്ചുവെയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബിഎംഎയുടെ പക്ഷം. സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രൊഫഷണൽ ജഡ്ജ്‌മെന്റ് നടത്താൻ ഡോക്ടർമാരെ അനുവദിക്കണമെന്ന് ബിഎംഎ ആവശ്യപ്പെടുന്നു. എന്നാൽ രോഗികൾക്ക് മുന്നിലേക്ക് ഡോക്ടർമാർ മരണം വരിക്കാനുള്ള ഓപ്ഷൻ വെയ്ക്കുന്നതിൽ എംപിമാരിൽ പലരും തൃപ്തരല്ല.
© Copyright 2024. All Rights Reserved