ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിന്റെ മുൻപിൽ ഒട്ടേറെ വെല്ലുവിളികളാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സർക്കാരിന് എത്രമാത്രം സാധിക്കും എന്നുള്ളമെന്നതിനെ കുറിച്ച് പല ആശങ്കകളും ഉയർന്നു കഴിഞ്ഞു. ശക്തമായ കുടിയേറ്റ വിരുദ്ധ വികാരവും എൻഎച്ച്എസിൻ്റെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഇതോടൊപ്പം അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
-------------------aud--------------------------------
പ്രധാനമന്ത്രി അടുത്ത് പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു.
© Copyright 2025. All Rights Reserved