അതൊരു അമൂല്യവസ്തുമാണ്, എനിക്കത് തിരിച്ചുവേണം; അഭ്യർത്ഥനയുമായി ഡേവിഡ് വാർണർ

02/01/24

ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി മോഷണം പോയിരുന്നു. കണ്ടെത്താൻ നിരന്തരം ശ്രമം നടത്തിയെങ്കിലും വിഫലമായി.
ഇതോടെ പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന് തൊട്ടുമുൻപ് ഈ തൊപ്പി തിരിച്ചുവേണമെന്ന അഭ്യർത്ഥന നടത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ. ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റിലൂടെയാണ് തൊപ്പി നഷ്ടപ്പെട്ടെന്നും തിരിച്ചുവേണമെന്നുമുള്ള അഭ്യർത്ഥന താരം നടത്തിയത്. ആസ്‌ത്രേലിയൻ ക്രിക്കറ്റ് ബോർഡും താരത്തിനുവേണ്ടി രംഗത്തെത്തിയിരുന്നു.


ഒരു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൻ്റെ അവസാന ടെസ്റ്റിനാണ് നാളെ വാർണർ ഇറങ്ങുന്നത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച വെറ്ററൻ താരം കഴിഞ്ഞദിവസം ഏകദിനത്തിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും 37 കാരൻ ബാറ്റിങിനിറങ്ങുക. 161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ചുറിയും 33 അർധസെഞ്ച്വറിയും ഉൾപ്പടെ 6932 റൺസാണ് വാർണറുടെ സമ്പാദ്യം. 179 റൺസാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിർണായക പങ്കാളിയായിരുന്നു ഡേവിഡ് വാർണർ. 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളിൽ നിന്നായി 8487 റൺസാണ് നേടിയത്. ഐപിഎൽ ഡൽഹി കാപ്പിറ്റൽസ് താരമാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu