നൂതന സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി ഇറ്റലിയും ബ്രിട്ടനും. അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള സുപ്രധാന നീക്കമെന്നാണ് ഇന്ത്യയെ ക്ഷണിച്ചതിലൂടെ വിലയിരുത്തപ്പെടുന്നത്. ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാമിന് കീഴിൽ ആറാം തലമുറ യുദ്ധവിമാനത്തിന്റെ വികസനത്തിൽ ചേരാനാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്. ജപ്പാനും ഉൾപ്പെടുന്ന ഈ പദ്ധതിയിൽ 2035-ഓടെ സ്റ്റെൽത്ത് ഫൈറ്റർ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
-------------------aud--------------------------------
രണ്ട് വർഷം മുമ്പ്, നിലവിലെ ജിസിഎപിയുടെ മുൻഗാമിയായ ടെമ്പസ്റ്റ് പ്രോജക്റ്റിൽ പങ്കെടുക്കാൻ യുകെ ഇന്ത്യയെ ക്ഷണിച്ചിരുന്നു. ഇപ്പോൾ, ഇറ്റലിയും ആവേശം കാട്ടിയതോടെ, ഇന്ത്യയ്ക്ക് മുന്നിൽ പുതിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട് ഭീമമായ ചെലവുകളാണ് ഉണ്ടാവുക. അതു പങ്കിടുന്നതിനാണ് പങ്കാളിത്തം വിപുലീകരിക്കുക എന്ന വിശാലമായ തന്ത്രത്തോട് യോജിച്ച് ഇന്ത്യയെ കൊണ്ടുവരാൻ ഇറ്റലിയും അനുകൂലിച്ചത്.
ജിസിഎപിയിൽ കൂടുതൽ രാജ്യങ്ങള ഉൾപ്പെടുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്. യൂണിറ്റ് ചെലവ് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കൂട്ടായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും ഇതു വഴി സാധിക്കും. ഓരോ രാജ്യത്തെയും വൈവിധ്യമാർന്ന കണ്ടുപിടിത്തങ്ങൾ, നിർമ്മാണ ശേഷികൾ, വിപണി പ്രവേശനം എന്നിവയെല്ലാം എളുപ്പത്തിൽ പ്രയോജനകരമാക്കാൻ സാധിക്കും. ഇത് അത്യാധുനിക ഫൈറ്റർ ജെറ്റുകളുടെ പ്രകടനത്തിലും വിലയിലും കൂടുതൽ ഗുണങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. നിലവിൽ, ഈ മൾട്ടി-ബില്യൺ ഡോളർ പ്രോജക്റ്റിന്റെ അന്തിമ ചെലവ് വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഈ കൂട്ടായ പ്രവർത്തനം ഓരോ രാജ്യവും വ്യക്തിപരമായി നേരിടാനിടയുള്ള സാമ്പത്തിക ചെലവുകൾ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
© Copyright 2024. All Rights Reserved