കോവിഡ് 19 വൈറസ് ബാധക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്യാവശ്യത്തിനല്ലാതെ യുഎഇയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് ഡോക്ടർമാരടങ്ങുന്ന വിദഗ്ദ സംഘത്തിന്റെ മുന്നറിയിപ്പ്. രോഗം വരാതെ സൂക്ഷിക്കുക എന്നതാകണം ഓരോരുത്തരുടെയും കടമയെന്ന് ആരോഗ്യ വിദഗ്ദർ ഓർമിപ്പിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാതെയും രോഗം പകരുന്ന സാഹചര്യം കൊവിഡ് പ്രതിരോധന രംഗത്ത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും, പരമാവധി വീട്ടിൽ തന്നെ തുടരണമെന്നും, കുട്ടികളെയും പ്രായമായവരെയും യാതൊരുകാരണവശാലും പുറത്തിറക്കരുതെന്നും രാജ്യം ആവർത്തിച്ച് നിർദേശിക്കുന്നു.
© Copyright 2025. All Rights Reserved