കോൺഗ്രസ് 2024ൽ രാജ്യത്ത് അധികാരത്തിലെത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ചോദിച്ചു. അദാനിക്ക് സംരക്ഷണം നൽകുന്ന വ്യക്തിയെ രാജ്യത്തിന് മുഴുവൻ അറിയാം. ശരദ് പവാർ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. ശരദ് പവാർ അദാനിയെ സംരക്ഷിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു. കൽക്കരി വില വർദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12,000 കോടി രൂപ കൈക്കലാക്കിയെന്നും രാഹുൽ ആരോപിച്ചു. രാഹുൽ ഗാന്ധി ഫിനാൻഷ്യൽ ടൈംസ് പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച രേഖകൾ ലഭിക്കുന്നില്ലെന്ന് സെബി പറയുമ്പോൾ ഫിനാൻഷ്യൽ ടൈംസിന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എങ്ങനെ ലഭിക്കുന്നുവെന്നും രാഹുൽ ചോദിച്ചു
© Copyright 2023. All Rights Reserved