ലണ്ടനിൽ താമസിക്കുന്ന 12 പേരിൽ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. തലസ്ഥാനത്തെ 'ക്രമരഹിതമായ' ജനസംഖ്യാ അനുപാതത്തെ കുറിച്ച് തെയിംസ് വാട്ടർ നടത്തിയ ഔദ്യോഗിക പഠനത്തിലാണ് അര മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞത്.
-------------------aud--------------------------------
സ്ഥാപനത്തിന്റെ സേവനങ്ങൾ രഹസ്യമായി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തിയത്. ഡിമാൻഡിന് അനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ നീക്കങ്ങളാണ് അനധികൃത കുടിയേറ്റക്കാരുടെ തോത് പുറത്തുകൊണ്ടുവന്നത്.
ദേശീയ തലത്തിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും, ഇയു ഇതര വിദേശ പൗരൻമാരുടെ നാഷണൽ ഇൻഷുറൻസ് രജിസ്‌ട്രേഷനും പഠിച്ചാണ് ഗവേഷണം നടത്തിയ എഡ്ജ് അനലിറ്റിക്‌സ് ഓരോ ലണ്ടൻ ബറോയിലെയും കണക്കെടുത്തത്. പഠനം അനുസരിച്ച് ഏറ്റവും കുറഞ്ഞത് 390,355 പേരെങ്കിലും ഉണ്ടാകുമെന്നും, ഉയർന്നത് 585,533 പേരെങ്കിലും ഉണ്ടെന്നും കണക്കുകൾ പറയുന്നു. യുകെയിലേക്ക് ജോലിക്കും, പഠിക്കാനും, സന്ദർശക വിസകളിലും എത്തിയവരാണ് കാലാവധി കഴിഞ്ഞും ഇവിടെ അനധികൃത കുടിയേറ്റക്കാരായി തങ്ങുന്നത്. ടെലിഗ്രാഫിന് ലഭിച്ച റിപ്പോർട്ട് പ്രകാരം യുകെയിൽ ഒരു മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 60 ശതമാനവും ഇംഗ്ലണ്ടിന്റെ തലസ്ഥാനത്താണ്.
യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് രേഖപ്പെടുത്തുന്ന കൃത്യമായ ഡാറ്റ ഹോം ഓഫീസ് പ്രസിദ്ധീകരിക്കാറില്ല. 2018 മുതൽ യുകെയിലേക്ക് എത്തുന്ന അനധികൃത ചാനൽ കുടിയേറ്റക്കാരുടെ എണ്ണം മാത്രമാണ് പുറത്തുവിടാറുള്ളത്.
© Copyright 2024. All Rights Reserved