അനിൽ അംബാനിയുടെ മുങ്ങാൻ പോകുന്ന കമ്പനിയിൽ കെഎഫ്സി 60 കോടി നിക്ഷപിച്ചതിൽ അഴിമതിയെന്ന വി.ഡി. സതീശൻറെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ആക്ഷേപത്തിന് തെളിവ് ഹാജരാക്കണം.ധനകാര്യ സ്ഥാപനങ്ങൾക്ക് RBl യുടെ ഷെഡ്യൂൾഡ് സ്ഥാപങ്ങളിൽ നിക്ഷേപിക്കാം . മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിക്ഷേപം.ഡബിൾ റേറ്റിംഗ് ഉള്ള റിലയൻസിലാണ് അന്ന് നിക്ഷേപം നടത്തിയത്.അങ്ങനെയുള്ള കമ്പനിയിൽ നിക്ഷേപം നടത്തുന്നത് എങ്ങനെ അഴിമതിയാകുമെന്നും അദ്ദേഹം ചോദിച്ചു
© Copyright 2024. All Rights Reserved