യൂറോ കപ്പിൽ നിന്ന് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പിൽ ക്രിസ്റ്റിയാനോ കളിക്കുമോ എന്നാണ് ആകാംക്ഷ. ലോകകപ്പിൽ കളിക്കണോ എന്ന് റൊണാൾഡോയ്ക്ക് തിരൂമാനിക്കാമെന്ന് പോർച്ചുഗൽ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്.
-------------------aud------------------------------
നിലവിൽ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗിൽ അൽ നസറിനായി താരം മികച്ച ഫോമിൽ കളിക്കുന്നുണ്ട്. ഈ യൂറോയിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ക്രിസ്റ്റിയാനോയ്ക്ക് നേരെ യൂറോപ്യൻ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. യൂറോയിലെ അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭാവി പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പറയുന്നതിങ്ങനെ.. ''നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടർന്നും നമുക്കൊരുമിച്ച് നിൽക്കാം.'' ക്രിസ്റ്റ്യാനോ വ്യക്തമാക്കി. യൂരോ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റാണ് പോർച്ചുഗൽ പുറത്താവുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് ജയിക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകൾക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേർന്നത്. എന്നാൽ ഒന്നുപോലും ഗോൾവര കടത്താൻ ഇരു ടീമിനുമായില്ല. ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാൻ തുറന്ന അവസരം ലഭിച്ചിട്ടും പോർച്ചുഗീസ് താരത്തിന് മുതലാക്കാനായില്ല. മറുവശത്ത് കിലിയൻ എംബാപ്പെയും നിറം മങ്ങി. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.
© Copyright 2025. All Rights Reserved