അന്താരാഷ്‌ട്ര വിദ്യാർഥികൾക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജൂലൈ 1 മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആയി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം സന്ദർശക വിസയുള്ളവരെയും താത്കാലിക ബിരുദ വിസയുള്ള വിദ്യാർഥികളെയും ഓൺഷോർ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
-------------------aud-------------------------------
ഫീസ് വർധനയ്ക്ക് പുറമേ, വിദേശ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ തുടർന്ന് താമസിക്കാൻ അനുവദിക്കുന്ന പഴുതുകളും സർക്കാർ അടയ്ക്കുകയാണ്. 2022-23 കാലയളവിൽ രണ്ടാമത്തെ വീസ അല്ലെങ്കിൽ തുടർന്നുള്ള സ്‌റ്റുഡന്റ് വീസ കൈവശമുള്ള വിദ്യാർഥികളുടെ എണ്ണം 30 ശതമാനമാണ് വർധിച്ചത്. കോവിഡിനെ തുടർന്നുളള നിയന്ത്രണങ്ങൾ നീക്കം ചെയ്‌തതോടെ വാർഷിക കുടിയേറ്റത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്.ഇത് തടയുന്നതിനായി കഴിഞ്ഞ വർഷം അവസാനം മുതൽ സ്‌റ്റുഡന്റ് വീസ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. മാർച്ചിൽ, വീസകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ, വിദ്യാർഥികൾക്ക് വീസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഓസ്ട്രേലിയൻ ഡോളറിൽ നിന്നും 29,710 ഡോളറായി ഉയർത്തി.
© Copyright 2024. All Rights Reserved