ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനങ്ങളിലൊന്നായ ബോയിങ് 787 അന്റാർട്ടിക്കയിലിറങ്ങി ചരിത്രം കുറിച്ചു. ബു ഐസ് റൺവേയിലാണ് വിമാനമിറങ്ങിയത്. നോർസ് അറ്റ്ലാന്റിക് എയർവേയ്സാണ് അന്റാർട്ടികയിലെ ട്രോൾ എയർഫീൽഡിൽ വിമാനം ഇറക്കിയത്. ഇതാദ്യമായാണ് 330 യാത്രക്കാരെ വരെ വഹിക്കാൻ സാധിക്കുന്ന വലിയ വിമാനം അന്റാർട്ടിക്കയിലിറങ്ങുന്നത്.
തങ്ങളെ സംബന്ധിച്ചടുത്തോളം ഇത് ചരിത്ര നിമിഷമാണെന്ന് നോർസ് വിമാന കമ്പനി പ്രതികരിച്ചു. ആദ്യമായാണ് ബി787 ഡ്രീംലൈനർ വിമാനം അന്റാർട്ടിക്കയിൽ ഇറക്കുന്നത്. വലിയ നാഴികക്കല്ലാണ് വിമാന കമ്പനി പിന്നിട്ടതെന്നും അവർ വ്യക്തമാക്കി. ഗവേഷണം നടത്താനുള്ള സാധനങ്ങളും ശാസ്ത്രജ്ഞരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 45 യാത്രക്കാരും 12 ടൺ ഗവേഷക ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഓസ്ലോയിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. തുടർന്ന് കേപ്ടൗണിൽ ഹ്രസ്വനേരത്തേക്ക് സ്റ്റാപ്പുണ്ടായിരുന്നു. അവിടെ നിന്നും അന്റാർട്ടിക വരെ നിർത്താതെ പറക്കുകയായിരുന്നു.
© Copyright 2024. All Rights Reserved