വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്.
-------------------aud--------------------------------
മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആദ്യ മണിക്കൂറിൽത്തന്നെ, ഉടനടി വൈദ്യസഹായം നൽകുന്നതാണ് മരണം തടയാൻ ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ അപകടത്തിൽപ്പെട്ടവർക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നതിന് 1988 ലെ മോട്ടോർ വാഹന നിയമത്തിലെ (എംവി ആക്ട്) സെക്ഷൻ 162 പ്രകാരം അടിയന്തരമായി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. ഗോൾഡൻ അവറിൽ പണരഹിത ചികിത്സ നൽകുന്നതിനുള്ള ഒരു പദ്ധതി രൂപപ്പെടുത്തുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നത് മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ നിയമപരമായ ബാധ്യത കൂടിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
© Copyright 2024. All Rights Reserved