അപ്രതീക്ഷിതമായി ബ്രിട്ടന്റെ പണപ്പെരുപ്പം കുറഞ്ഞ് 3.9 ശതമാനമായി; ഇത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

21/12/23

പണപ്പെരുപ്പം കഴിഞ്ഞ മാസം 4.6 ശതമാനത്തിൽ നിന്നും 3.9 ശതമാനമായി കുറഞ്ഞ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിച്ചേർന്നു. പണപ്പെരുപ്പം നിയന്ത്രണാധീനമാക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് ക്രമമായി ഉയർത്തി കൊണ്ടു വന്നിരുന്നു. ഇത് മോർട്ട്ഗേജ് എടുത്ത പലർക്കും കടുത്ത സമ്മർദ്ധത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇപ്പോൾ സാമ്പത്തിക വിദഗ്ധർ കരുതുന്നത്, പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ, 2024 രണ്ടാം പകുതി മുതൽ അടിസ്ഥാന നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചു കൊണ്ടു വരുമെന്നാണ്. പെട്രോൾ വിലയിലുണ്ടായ കുറവാണ് തീർത്തും അപ്രതീക്ഷിതമായിപണപ്പെരുപ്പനിരക്ക് ഇത്രയും കുറയ്ക്കാൻ ഇടയാക്കിയതെന്ന് ഒ എൻ എസ് പറയുന്നു. ഭക്ഷണ പദാർത്ഥങ്ങളുടെയും കുടുംബാവശ്യങ്ങൾക്കുള്ള വസ്തുക്കളുടെയും വിലവർദ്ധന മന്ദഗതിയിൽ ആയതും ഇക്കാര്യത്തിൽ ഏറെ സഹായിച്ചതായി ഒ എൻ എസ് വിലയിരുത്തുന്നു.

2022-ൽ അതിന്റെ മൂർദ്ധന്യത്തിൽ എത്തിയ പണപ്പെരുപ്പം ഇപ്പോൾ വലിയ നിലയിൽ തന്നെ കുറഞ്ഞുവെങ്കിലും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്ന 2 ശതമാനത്തിന്റെ ഏകദേശം ഇരട്ടിയായി തുടരുകയാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല, എനർജി ബില്ലുകളും വായ്പ ചെലവുകളും ഇപ്പോഴും വർദ്ധിച്ച നിലയിൽ തന്നെ തുടരുന്നതിനാൽ, നാണയപ്പെരുപ്പം കുറഞ്ഞതിന്റെ പ്രയോജനമൊന്നും സാധാരണക്കാരിലെത്തുന്നുമില്ല.
പണപ്പെരുപ്പം കുറയുന്നു എന്നത് തീർച്ചയായും സാധനങ്ങളുടെ വില കുറയുന്നു എന്ന് അർത്ഥമാക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്ത്മസ് ആഘോഷങ്ങൾ വിപുലമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കുകയാണ് ഉത്തമം എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2022- ൽ  റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് കുതിച്ചുയർന്ന ഇന്ധന വില ഇപ്പോൾ വളരെ താഴ്ന്ന നിലയിലാണ്. അതുപോലെ ബ്രഡുകൾ ഉൾപ്പടെ പല ബേക്ക്ഡ് ഭക്ഷണ പദാർത്ഥങ്ങളുടെയും വില കഴിഞ്ഞ ഒക്ടോബറിനും നവംബറിനും ഇടയിൽ കുറയുകയുണ്ടായിട്ടുണ്ട്.
ചീസ്, മുട്ട തുടങ്ങിയവയുടെ വില ഉയരുന്നത് മന്ദഗതിയിൽ ആയിരുന്നെങ്കിലും ഉള്ളി, പഞ്ചസാര, ഒലീവ് എണ്ണ എന്നിവയുടെ വില വളരെ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭക്ഷ്യ വസ്തുക്കളുടെ വില 2022 ലേതുമായി താരതമ്യം ചെയ്യുമ്പോൾ 9.2 ശതമാനം കൂടുതലാണ്. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി സാവധാനം മാറാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ഇപ്പോഴും പല വ്യാപാരസ്ഥാപനങ്ങളും കുടുംബങ്ങളും കടുത്ത സമ്മർദ്ദത്തിലാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu