18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്‌ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ദയാധനം സ്വീകരിച്ച് റഹീമിനു മാപ്പു നൽകാമെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ നേരിട്ടെത്തി ബോധിപ്പിച്ചതിനെ തുടർന്നാണു റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.
-------------------aud-----------------------------
കോഴിക്കോട്/റിയാദ് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്‌ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. ദയാധനം സ്വീകരിച്ച് റഹീമിനു മാപ്പു നൽകാമെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ നേരിട്ടെത്തി ബോധിപ്പിച്ചതിനെ തുടർന്നാണു റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. ഇന്ത്യൻ എംബസി വഴി കോടതിയിൽ കെട്ടിവച്ച 34.35 കോടി രൂപയുടെ (1.5 കോടി റിയാൽ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാലൻ്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിക്കു കൈമാറി. മോചനദ്രവ്യമായി സൗദി കുടുംബം ആവശ്യപ്പെട്ട തുക തയാറാണെന്നു നേരത്തേ ഇന്ത്യൻ എംബസി കുടുംബത്തെയും അവരുടെ അഭിഭാഷകരെയും അറിയിച്ചിരുന്നു.
തുടർന്നാണു നിയമപരമായ നടപടികൾ പൂർത്തിയാക്കി തുക നൽകിയത്. അഭിഭാഷക ഫീസ് ആയി 1.71 കോടി രൂപ നേരത്തേ ഇന്ത്യൻ എംബസി മുഖേന കൈമാറിയിരുന്നു. വധശിക്ഷ റദ്ദാക്കി ഉത്തരവായതോടെ ജയിൽ മോചന നടപടികൾ വേഗത്തിലാക്കാൻ റിയാദിലെ റഹീം നിയമസഹായ സമിതി അഭിഭാഷകർ മുഖേന ഇടപെടൽ തുടങ്ങി.
© Copyright 2024. All Rights Reserved