ലണ്ടൻ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ. ജോർജ് പനക്കൽ VC ഇത്തവണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
-------------------aud--------------------------------
യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷത്തിൽ പങ്കാളികളാകുവാനും തളർന്നിരിക്കുന്നവരും തകർന്നിരിക്കുന്നവരും വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരുമായവർക്ക് യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും ഏവരെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഈ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
© Copyright 2024. All Rights Reserved