പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി രംഗം വഷളാക്കാൻ ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസ പണിമുടക്ക് തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ സമരം ഒഴിവാക്കണമെന്ന അധികൃതരുടെ അഭ്യർത്ഥനകൾ ചെവിക്കൊള്ളാതെയാണ് 35% വർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.
-------------------aud--------------------------------
ജൂൺ 27 രാവിലെ ഏഴു മണിമുതൽ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ 10 സമരങ്ങളിൽ എൻഎച്ച്എസിന് 1.4 മില്ല്യൺ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ 11-ാം തവണയാണ് സമരം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനോട് അടുത്ത് നടത്തുന്ന സമരം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് യൂണിയന് അകത്ത് തന്നെ നിലപാട് നിൽക്കുമ്പോഴാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ അനാവശ്യമായ പണിമുടക്കാണ് നടത്തുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ ചില സീനിയർ അംഗങ്ങൾ തന്നെ കരുതുന്നു. കൂടാതെ അടുത്ത വെള്ളിയാഴ്ച അധികാരത്തിലെത്തുമെന്ന് കരുതുന്ന ലേബർ ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് പാർട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ സമരത്തിൽ ഏകദേശം 25,000 ജൂനിയർ ഡോക്ടർമാർ ജോലിയിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇതോടെ ജൂനിയർ ഡോക്ടർമാരുടെ സമരങ്ങൾ 44 ദിവസം നീണ്ടുനിൽക്കും. 2023 മാർച്ചിൽ 35% ശമ്പളവർദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഈ വിധം നീളുന്നത്.
കഴിഞ്ഞ 10 സമരങ്ങളിൽ എൻഎച്ച്എസിന് 1.4 മില്ല്യൺ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. തടസ്സങ്ങൾ കുറയ്ക്കാൻ 1.7 ബില്ല്യൺ പൗണ്ട് ചെലവാക്കേണ്ടിയും വന്നു. അടുത്ത അഞ്ച് ദിവസം സമാനമായ തടസ്സങ്ങൾ നേരിടുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസിൽ സർവ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ കുറ്റപ്പെടുത്തുന്നു.
വിശ്വാസയോഗ്യമായതും, നീതിപൂർവ്വമായതുമായ ഒരു ഡീൽ വേണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും, സർക്കാരിൽ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു
© Copyright 2024. All Rights Reserved