ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ കടന്നാക്രമിക്കാനുറച്ച് ആം ആദ്മി പാർട്ടി. പുതുതായി സമൂഹ മാധ്യമങ്ങളിൽ പാർട്ടി പ്രചരിപ്പിക്കുന്ന ആക്ഷേപഹാസ്യ വിഡിയോകളിൽ എ.എ.പി നൽകുന്ന സൂചനകൾ അക്കാര്യം വ്യക്തമാക്കുന്നു.
-------------------aud--------------------------------
ചൊവ്വാഴ്ച രാവിലെ ആപ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ഉൾപ്പെടെ പോസ്റ്റ് ചെയ്ത വിഡിയോ ഏറെ വൈറലായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ഗജിനി’ കഥാപാത്രമാക്കിയാണ് 37 സെക്കൻഡുള്ള വിഡിയോ. ആമിർ ഖാൻ തകർത്തഭിനയിച്ച ‘ഗജിനി’യിലെ മുഖ്യകഥാപാത്രത്തിന് ഓർമ നഷ്ടമാകുന്ന ഭാഗമാണ് വിഡിയോയിൽ ആക്ഷേപ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബി.ജെ.പി മറന്നുപോകുന്നതിനെ കളിയാക്കുന്നതാണ് വിഡിയോ. ആമിർ ഖാന്റെ മുഖത്തിന് പകരം അമിത് ഷായുടെ മുഖമാണ് വിഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളത്. ഫിർ ലായേംഗേ കെജ്രിവാൾ (വീണ്ടും കെജ്രിവാളിനെ കൊണ്ടുവരൂ) എന്ന പ്രചാരണ തത്വം മുൻനിർത്തിയാണ് ആം ആദ്മി പാർട്ടി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പുതിയ ൈഫ്ലഓവറുകൾ, മഹിളാ സമ്മാൻ യോജനയിൽ മാസം തോറും വീട്ടമ്മമാർക്ക് 2100 രൂപ, അംബേദ്കർ സ്കോളർഷിപ്പുകൾ, സഞ്ജീവനി യോജന, പൂജാരിമാർക്ക് പ്രതിമാസ ആനുകൂല്യം തുടങ്ങി ആപ് നടപ്പാക്കിയ നിരവധി ജനപ്രിയ ക്ഷേമ പദ്ധതികൾ വിവരിക്കുന്ന കാർഡുകൾ കാണുമ്പോൾ അമിത് ഷാ അസ്വസ്ഥനാകുന്നതാണ് വിഡിയോയിലുള്ളത്. മണിക്കൂറുകൾക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.
© Copyright 2024. All Rights Reserved