മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിത വേഗതയിൽ വാഹനമോടിക്കുന്നവരെയും ഒരു മൈൽ ദൂരത്തു നിന്നു തന്നെ കണ്ടെത്താൻ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയുണ്ടെന്ന് അവകാശപ്പെടുന്ന ക്യാമറകൾ പോലീസിന്.
-------------------aud--------------------------------
സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ ഇതിന് കഴിയുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഓരോന്നിനും 47,000 പൗണ്ട് വിലവരുന്ന, ക്യാമറ ഘടിപ്പിച്ച നാല് പുതിയ വാനുകളായിരിക്കും മിഡ്‌ലാൻഡ്‌സിലെ തെരുവുകളിൽ ഇനി ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വിന്യസിക്കുക.
ദിവസം 24 മണിക്കൂറും പ്രവർത്തിപ്പിക്കാവുന്ന ഈ സംവിധാനം ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തനക്ഷമമായിരിക്കും. ഇതിന് അനുമതി നൽകിയതായി പോലീസ് ആൻഡ് ക്രൈം കമ്മീഷണർ സൈമൺ ഫോസ്റ്റർ പറഞ്ഞു.
© Copyright 2024. All Rights Reserved