ഈ വർഷം അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ വീണ്ടും മറ്റൊരു ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. അമേരിക്കയിൽ അക്രമികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കണേ എന്ന് നിലവിളിച്ച് ഇന്ത്യൻ വിദ്യാർഥി ഓടുന്ന ദൃശ്യങ്ങൾ ആണ്പു റത്ത് വന്നിരിക്കുന്നത് . മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ മുഖത്ത് നിന്ന് ചോര ഒലിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിക്കാഗോയിൽ പഠിക്കുന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത് .
അമേരിക്കയിലെ ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് ഇന്ത്യൻ വിദ്യാർഥിയെ മൂന്നംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്‌ദ് മസാഹിർ അലി ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് . ചൊവ്വാഴ്ച പുലർച്ചെ കാംബൽ അവന്യൂവിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിൻറെയും ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മർദന വിവരം വിശദീകരിക്കുന്നതിൻ്റെ അലിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നത് വീഡിയോയിൽ കാണാം. അലിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്വി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട് .
കൂടാതെ തനിക്കും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളോടൊപ്പം ഭർത്താവിന്റെ അരികിൽ എത്താൻ അമേരിക്കയിലേക്ക് പോകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി നൽകണമെന്നും -സൈദ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് അയച്ച കത്തിൽ പറയുന്നു.
© Copyright 2024. All Rights Reserved