അമേരിക്കയിൽ നിന്ന് സിഗ് സോസർ അസോൾട്ട് റൈഫിൾ വാങ്ങാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ചൈനയുടെയും പാക്കിസ്ഥാൻ്റെയും അതിർത്തി മേഖലയിൽ നിൽക്കുന്ന സൈനികരുടെ കരുത്ത് വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.-------------------aud-------------------------------- 800 കോടി രൂപ വിലമതിക്കുന്ന 70,000 ത്തിലധികം ആക്രമണ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യത്തിന് അനുമതി ലഭിച്ചത്.ഡിഫൻസ് അക്യുസിഷൻ കൗൺസിലിൻ്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായതെന്ന് ഔദ്യോ ഗിക കേന്ദ്രങ്ങൾ അറിയിച്ചു. രണ്ടു വർഷം മുമ്പാണ് ആദ്യമായി സൈന്യം അമേരിക്കയിൽ നിന്ന് സിഗ് സോയർ അസോൾട്ട് റൈഫിളുകൾ വാങ്ങിയത്. അന്നു മുതൽ എല്ലാ സൈനിക നീക്കങ്ങളിലും സൈനികർ ഇത് വളരെ മികച്ച രീതിയിൽ ഉപയോഗിച്ചു വരികയാണെന്ന് പറയുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ തിരയുള്ള ഇൻസാസിനു പകരം വലിപ്പമുള്ള തിരയുള്ള റൈഫിളിനെ തേടിയു ള്ള അന്വേഷണം ഏതാനും വർഷങ്ങൾക്കു മുമ്പു തന്നെ സൈന്യം ആരംഭിച്ചിരുന്നു. ഒടുവിൽ ആ തിരച്ചിൽ സി ഗ് സോയർ റൈഫിളിൽ അവസാനിക്കുകയായിരുന്നു.5.56 മില്ലിമീറ്റർ വലുപ്പമുള്ള തിരയുള്ള ഇൻസാസിനെ അപേക്ഷിച്ച് 7.62 മില്ലിമീറ്റർ വലിപ്പമുള്ളതാണ് സി ഗ് സോയർ റൈഫിളിൻ്റെ തിര. 72,000 റൈഫിളിനായി 700 കോടി രൂപ നൽകിയുള്ള കരാറിൽ മുമ്പേ തന്നെ ഇ ന്ത്യ ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ആയുധ നിർമാതാക്കളായ സിഗ് സോയറാണ് ഈ റൈഫിൾ നിർമിക്കുന്നത് .
© Copyright 2024. All Rights Reserved