തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കെത്താൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ അമേരിക്ക കഴിഞ്ഞ നാലുവർഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങൽ പ്രസംഗവുമായി ജോ ബൈഡൻ.
-------------------aud--------------------------------
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടേയും യുക്രൈൻ അധിനിവേശത്തിന്റേയും പശ്ചാത്തലത്തിൽ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ ബൈഡൻ പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചു. ചൈനയ്ക്ക് ഒരു തരത്തിലും അമേരിക്കയെ മറികടക്കാനാകില്ലെന്നും അമേരിക്ക ലോകത്തിലെ സൂപ്പർപവറായി തന്നെ നിലനിൽക്കുമെന്നും ബൈഡൻ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തൽ നടപ്പിലാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഇസ്രയേൽ-ഹമാസ് കരാർ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി ട്രംപിനെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബൈഡന്റെ അവസാന വിദേശനയപ്രസംഗം. നാലുവർഷങ്ങൾക്ക് മുൻപ് താനെത്തുമ്പോൾ തകർന്ന് തരിപ്പണമായിരുന്ന അമേരിക്കയുടെ വിദേശബനധങ്ങൾ പുനർനിർമിച്ചത് തന്റെ സർക്കാരാണെന്ന് ബൈഡൻ പറഞ്ഞു. ഇപ്പോൾ അമേരിക്കയും സഖ്യകക്ഷികളും ശക്തരാണ്. എതിരാളികൾ ദുർബലരാണ്. നാറ്റോ സഖ്യവും ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും അമേരിക്ക കൂടുതൽ കൂടുതൽ ശക്തിയാർജിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ നാലുവർഷങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ നിരവധി വെല്ലുവിളികളുമുണ്ടായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു. മാനവികത, സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ തുടങ്ങി ലോകമെങ്ങുമുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായി അമേരിക്കയ്ക്ക് മുന്നിൽ നിരവധി വെല്ലുവിളികൾ ഉയർന്നു. എന്നാൽ അമേരിക്ക അതിനെയെല്ലാം വിജയിക്കുകയും അമേരിക്ക എല്ലാ മേഖലകളിലും അജയ്യരാകുകയും ചെയ്തു. വെല്ലുവിളികൾക്കിടയിലും താൻ പ്രസിഡന്റായിരുന്ന കാലയളവിൽ അമേരിക്കയ്ക്ക് ആഭ്യന്തരതലത്തിലും ലോകത്തിന് മുന്നിലും കരുത്ത് കാട്ടാൻ സാധിച്ചെന്നും ബൈഡൻ പറഞ്ഞു.
© Copyright 2024. All Rights Reserved