ബ്രിട്ടനിൽ ഉടനീളം സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഉടനെ തന്നെ റഷ്യ ഡ്രോൺ നിരീക്ഷണം നടത്തിയേക്കാമെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് തലവൻ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മാസം അമേരിക്കൻ എയർഫോഴ്സ് ഉപയോഗിക്കുന്ന മൂന്ന് എയർ ബേസുകൾക്ക് മുകളിൽ ദുരൂഹമായ സാഹചര്യത്തിൽ ചില ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
-------------------aud--------------------------------
സഫോക്കിലെ ആർ എ എഫ് ലേക്കെൻഹീത്തിനും മിൽഡെൻഹാളിനും മുകളിലും നോർഫോക്കിലെ ആർ എ എഫ് ഫെൽറ്റ്വാളിനു മുകളിലുമാണ് മനുഷ്യ നിയന്ത്രിതമല്ലാത്ത (യു എ വി) പറക്കുന്ന വാഹനങ്ങൾ പല ദിവസങ്ങളിലായി കണ്ടെത്തിയത്. സാധാരണ കാറിന്റെ വലിപ്പമുള്ള ഒന്നിലധികം ഡ്രോണുകളായൈരുന്നു ഇവിടെ നവംബർ മധ്യത്തിൽ കറങ്ങിത്തിരിഞ്ഞത്. ചിലപ്പോൾ കൂട്ടമായും ചിലപ്പോൾ ഒറ്റയ്ക്കും എത്തുന്ന ഇവ ചില സന്ദർഭങ്ങളിൽ ഒരേ സ്ഥലത്തു തന്നെ മണിക്കൂറുകളോളം നിശ്ചലമായി നിന്നിട്ടുമുണ്ട്. പിന്നീട് ഇവ ന്യൂയോർക്ക്, ടെക്സാസ്, ഓക്ലഹോമ എന്നിവിടങ്ങളിലും എത്തിച്ചേർന്നു. ഈ ഡ്രോണുകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, അമേരിക്കയും ബ്രിട്ടനും വിരൽ ചൂണ്ടുന്നത് റഷ്യയ്ക്കും പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും നേരെയാണ്.
© Copyright 2025. All Rights Reserved