അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നുവീണു

31/01/24

ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയ ആസ്ഥാനമായ യോനാപ്പ് വാർത്താ ഏജൻസിയാണ് അപകട വാർത്ത പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു.

പ്രാദേശിക സമയം രാവിലെ 8.41ന് സോളിന് 180 കിലോമീറ്റർ തെക്കാണ് അപകടമുണ്ടായത്. കുൻസാൻ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് തകർന്ന യുദ്ധവിമാനം.തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റിനെ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. പൈലറ്റിൻറെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ദക്ഷിണ കൊറിയൻ അധികൃതരും യു.എസ്. ഉദ്യോഗസ്ഥരും അറിയിച്ചു.ഈ വർഷം മൂന്നാമത്തെ സംഭവമാണ് അമേരിക്കൻ എഫ്-16 വിമാനം തകർന്നു വീണത്. കഴിഞ്ഞ ഡിസംബറിൽ എട്ടാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനം യെല്ലോ സീയിൽ തകർന്നു വീണിരുന്നു. മേയിൽ 51-ാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനം സോളിന് 60 കിലോമീറ്റർ അകലെ പ്യോങ്‌ടേക്കിലെ ഒസാൻ എയർ ബേസിന് സമീപം തകർന്നു വീണത് .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu