അമേരിക്കൻ നടനും സംവിധായകനുമായിരുന്ന കാൾ വെതേഴ്സ് (76) അന്തരിച്ചു. മരണ കാരണം പുറത്തുവിട്ടില്ലെങ്കിലും വ്യാഴാഴ്‌ച ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. 50 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 75ൽ അധികം സിനിമകളിലും നിരവധി ടിവി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ൽ ന്യൂ ഓർലിയൻസിലാണ് വെതേഴ്‌സ് ജനിച്ചത്. സാൻ ഡിയെഗൊ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഫുട്ബോൾ കളിക്കാരനായാണ് കരിയർ തുടങ്ങിയത്. 1970ൽ ഓക്ലൻഡ് റെയ്‌ഡേഴ്‌സിൽ ചേർന്നു. റോക്കി, പ്രഡേറ്റർ, ആക്‌ഷൻ ജാക്സൻ തുടങ്ങിയ സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയുമാണ് ശ്രദ്ധേയനായത്. ഡിസ്‌നിയുടെ സ്‌റ്റാർ വാർസ് പരമ്പയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2021ൽ എമ്മി അവാർഡിന് ശുപാർശ നേടിയിരുന്നു.
© Copyright 2024. All Rights Reserved