വൈൽഡ് അറ്റ് ഹാർട്ട്, ബ്ലൂ വെൽവറ്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ അമേരിക്കൻ സംവിധായകൻ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു.
-------------------aud--------------------------------
ട്വിൻ പീക്സ് എന്ന ടിവി ഷോയും പ്രശസ്തമായിരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശം മൂന്നുവട്ടം ലഭിച്ചിട്ടുള്ള ലിഞ്ചിന് 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ആദരിച്ചു. 1990ൽ കാൻ ചലച്ചിത്രോത്സവത്തിൽ വൈൽഡ് അറ്റ് ഹാർട്ട് പാംദോർ നേടി. അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ‘ബീറ്റിൽസി’ലൂടെ പ്രശസ്തമായ അതിന്ദ്രീയ ധ്യാനത്തിന്റെ പ്രചാരകരിലൊരാളായിരുന്നു.
© Copyright 2025. All Rights Reserved