ലൂക്കൻ മലയാളി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയിൽ കൂടി. സെക്രട്ടറി രാജു കുന്നക്കാട്ട് റിപ്പോർട്ടും, ട്രഷറർ റോയി പേരയിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിജു ജോസഫ് ഇടക്കുന്നത്തിനേയും, സെക്രട്ടറിയായി രാജൻ തര്യൻ പൈനാടത്തിനേയും, ട്രഷറർ ആയി ഷൈബു ജോസഫ് കട്ടിക്കാട്ടിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി സന്തോഷ് കുരുവിളയും, ജോയിന്റ് സെക്രട്ടറിയായി മഞ്ജു റിന്റോയും, പി ആർ ഒ ആയി റോയി പേരയിലും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെജി കുര്യൻ, രാജു കുന്നക്കാട്ട്, റോയി കുഞ്ചെലക്കാട്ട്, ജയൻ തോമസ്, തോമസ് കളത്തിൽപറമ്പിൽ, ബിനോയി കുടിയിരിക്കൽ, ഉദയ് നൂറനാട്, സീജോ കാച്ചപ്പള്ളി, സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറം, റോയി അഗസ്റ്റിൻ, ഇമ്മാനുവേൽ തെങ്ങുംപള്ളിൽ, ഡിക്സൺ പോൾ, ബിനോയ് അഞ്ചൽ, ജോൺസൺ ചക്കാലക്കൽ, ഡൊമിനിക് സാവിയോ, പ്രിൻസ് അങ്കമാലി, രാമൻ നമ്പൂതിരി, ബെന്നി ജോസ്, തമ്പി മത്തായി, ഷോജി തോമസ്, രാജി ഡൊമിനിക്, ലീന ജയൻ, സ്മിനി ബിജു എന്നിവരേയും തെരഞ്ഞെടുത്തു.
© Copyright 2023. All Rights Reserved