അയോദ്ധ്യയ്ക്ക് ശേഷം ബിജെപിയുടെ പട്ടികയില്‍ അടുത്തത് മഥുരയും കാശിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദു വിഭാഗത്തിന് ആവശ്യം ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ്. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ആവശ്യം. യോഗി ഇക്കാര്യം വ്യക്തമാക്കിയത് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിൽ നേരത്തെ തന്നെ പ്രാണ പ്രതിഷ്ഠ നടക്കുമായിരുന്നു. വെറും വാഗ്ദാനങ്ങളല്ല ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരുകളാണ് അയോദ്ധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ വികസനം തടസപ്പെടുത്തിയിരുന്നത് യോഗി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് അയോദ്ധ്യയോടുള്ള സമീപനം നാം കണ്ടതാണ്. മുന്‍ സര്‍ക്കാരുകളാണ് അയോദ്ധ്യയെ കര്‍ഫ്യൂവിന്റെയും നിരോധനങ്ങളുടെയും പരിധിയില്‍ കൊണ്ടുവന്നത്. ഇത്തരം അനീതികള്‍ കാലങ്ങളോളം നേരിടേണ്ടി വന്നു. വ്യക്തമായി പറഞ്ഞാല്‍ 5000 വര്‍ഷം നീണ്ടുനിന്ന അയോദ്ധ്യ നേരിട്ട അനീതിയെ കുറിച്ചും പറയണമെന്നും യോഗി അറിയിച്ചു.
© Copyright 2024. All Rights Reserved