ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമൊന്നുമല്ല. ചെറുനഗരങ്ങൾ പോലും ശ്വാസംമുട്ടുന്ന നിലയിലുള്ള ഗതാഗതക്കുരുക്ക് പലയിടങ്ങളിലും കാണാൻ കഴിയും. ചില സമയങ്ങളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് റോഡിൽ ചെലവഴിക്കേണ്ടി വരാറുള്ളതും. ഇപ്പോഴിതാ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന ലോകനഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും സ്ഥാനം പിടിച്ചിരിക്കുകയാണ്.
-------------------aud----------------------------
തിരക്കേറിയ സമയത്ത് 10 കിലോ മീറ്റർ താണ്ടണമെങ്കിൽ എറണാകുളത്ത് ശരാശരി 28 മിനിറ്റും 30 സെക്കൻറും വേണ്ടിവരുമെന്ന് 'ദ് ടോം ടോം ട്രാഫിക് ഇൻഡക്സി'ൻറെ റിപ്പോർട്ടിൽ പറയുന്നു. ഈ കുരുക്കിൽ കുടുങ്ങി സ്ഥിരം യാത്രക്കാർക്ക് വർഷത്തിൽ 78 മണിക്കൂർ നഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 62 രാജ്യങ്ങളിലായി 500 നഗരങ്ങളിലെ ട്രാഫിക് ട്രെൻഡുകൾ വിശകലനം ചെയ്തു കൊണ്ടുള്ള ടോംടോം ട്രാഫിക് ഇൻഡെക്സിന്റെ 14-ാം പതിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
© Copyright 2024. All Rights Reserved