സമൂഹമാധ്യമമായ 'എക്സ്‌സ് 'ൽ കൂടി അയർലൻഡ്
സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിർപ്പുമായി വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ്. അയർലൻഡ് സ്വദേശി നടത്തിയ പരാമർശങ്ങൾ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. മറ്റ് സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രവാസികൾക്കെതിരായ നീക്കം നടക്കുന്നുണ്ട്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്‌ണുതയും അക്രമാസക്‌തതയും തടയാൻ ഗവ. ഇടപെടണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ജസ്റ്റിസ് മിനിസ്‌ററർക്കും ഗാർഡ കമ്മീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർക്കും പരാതി നൽകി.
-------------------aud--------------------------------
ഗവൺമെന്റ് നൽകിയ വിസയിലും വർക്ക്പെർമിറ്റിലും ഇവിടെ വന്ന് ജോലി ചെയ്യുകയും, ബിസിനസ് ചെയ്യുകയും, സ്‌ററുഡൻ്റ് വിസയിൽ എത്തി പഠിക്കുകയും പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയിൽ പറയുന്നു.
വിദേശീയ വിദ്വേഷത്തിന്റെ പേരിൽ നടക്കുന്ന അപലപനീയമായ പ്രവൃത്തികൾക്ക് കുടിയേറ്റക്കാർ ഇരയാവുന്നത് തടയാൻ ഗവൺമെന്റിന്റെ സത്വരമായ നടപടികൾ ഉറപ്പു വരുത്തണമെന്ന് വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ് യോഗം ആവശ്യപ്പെട്ടു. ഗവൺമെന്റുമായി കൂടുതൽ ചർച്ച നടത്താൻ ചെയർമാൻ ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.
© Copyright 2024. All Rights Reserved