അറബിക്കടലിൽ ചരക്കു കപ്പൽ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കപ്പൽ റാഞ്ചിയവരെ നേരിടാൻ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പൽ റാഞ്ചിയവർക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്.
-------------------aud--------------------------------fcf308
കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എംപി.എയും വിന്യസിച്ചിട്ടുണ്ട്.
തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എംപി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തട്ടിക്കൊണ്ടു പോയതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്നും കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അറബിക്കടലിലെ ലൈബീരിയ ഫ്‌ലാഗ്ഡ് ബൾക്ക് കാരിയറിനുള്ളിൽ വച്ചാണ് കപ്പൽ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 5-6 അജ്ഞാതരായ സായുധ അക്രമികൾ കപ്പലിലേക്ക് കയറുകയായിരുന്നു.
സംഭവം ഉടൻ തന്നെ ജീവനക്കാർ യുകെഎംടിഒ പോർട്ടലിലൂടെ പങ്കുവെച്ച സന്ദേശത്തിൽ അറിയിച്ചു. പിന്നാലെ നാവികസേന അതിവേഗം നടപടി ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച ഐഎൻഎസ് ചെന്നൈ യുദ്ധകപ്പലിനെ വഴിതിരിച്ചുവിട്ടത്. കൂടാതെ ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാൻ ഒരു പട്രോളിങ് വിമാനത്തെയും ചുമതലപ്പെടുത്തി.
വെള്ളിയാഴ്ച അതിരാവിലെ ഈ വിമാനം കപ്പലിനെ മറികടക്കുകയും കപ്പലുമായി സമ്പർക്കം പുലർത്തുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇപ്പോഴും കപ്പലിന്റെ ചലനം നാവികസേനയുടെ വിമാനം നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം സഹായത്തിനായി ഐഎൻഎസ് ചെന്നൈ കപ്പൽ എത്തിക്കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ മറ്റ് ഏജൻസികൾ/എംഎൻഎഫ് എന്നിവയുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
© Copyright 2024. All Rights Reserved